ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുള്ള..തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം..പശ്ചിമേഷ്യ യുദ്ധത്തിലേക്ക്…
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല. മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുല്ല പറഞ്ഞു.
അതേസമയം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.. യുദ്ധ വിമാനങ്ങൾ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈൽ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ആക്രമിക്കുന്നത് ഭീകരവാദ കേന്ദ്രങ്ങളെന്നാണ് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹാഗാരി വ്യക്തമാക്കി.