ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള..യുദ്ധഭീതിയിൽ പശ്ചിമേഷ്യ…
ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകത്തിനും ഇറാന്റെ ഭീഷണിക്കും പിന്നാലെ തിളച്ചുമറിഞ്ഞ് പശ്ചിമേഷ്യ.ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തത്.ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ ഇറാന്റെ മണ്ണില്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്. ഏതുനിമിഷവും ഇസ്രയേലും ഇറാനും അവർ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സൂചനകളാണ് മേഖലയിൽനിന്ന് പുറത്തുവരുന്നത്.
അതേസമയം ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയ ഇറാനോട് പിന്മാറണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് ആവശ്യപ്പെട്ടു.കൂടാതെ ‘ലഭ്യമായ ഏതെങ്കിലും ടിക്കറ്റ്’ ഉപയോഗിച്ച് ലെബനൻ വിടണമെന്നാണ് പൗരന്മാരോട് അമേരിക്കൻ എംബസി അറിയിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.