ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നു…
ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നുവെന്ന് ആർഎസ്എസ് . ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ പറഞ്ഞു. പരീക്ഷണങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി ആർഎസ്എസ് പ്രതിനിധിസഭ തെരെഞ്ഞെടുത്തതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. കഴിഞ്ഞ 3 ദിവസമായി നടക്കുന്ന ആർഎസ്എസ് പ്രതിനിധി സഭ ജനറൽ സെക്രട്ടറിയായി ദത്താത്രേയ ഹോസബലെ തെരെഞ്ഞടുത്തു. 2024 മുതൽ 2027 വരെ മൂന്ന് വർഷത്തേക്കാണ് തെരഞ്ഞെടുപ്പ്. 2021 മുതൽ അദ്ദേഹം സർകാര്യവാഹാണ്.