ഇലക്ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു…..ഇനിമുതൽ 7 ദിവസത്തിൽ കണക്ഷൻ റെഡി…..
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്തു. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2024 5-ാം ഭേദഗതി പ്രസിദ്ധീകരിച്ചു. കൺസ്യൂമർ റൂൾസിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും ഉപഭോക്താക്കളിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.
ഈസ് ഓഫ് ഡുയിങ് ബിസിനസ്സിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇലക്ട്രിസിറ്റി (റൈറ്റ്സ് ഓഫ് കൺസ്യൂമേഴ്സ്) റൂൾസ്, 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കേരള സർക്കാർ, നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങൾ/ എച്ച്.ടി/ ഇ.എച്ച്.ടി ഉപഭേക്താക്കൾക്ക് സർവ്വീസ് കണക്ഷൻ നൽകുന്നതിനുള്ള കരാർ വ്യവസ്ഥകൾ ലളിതമാക്കുവാനും, പുതിയ വൈദ്യുതി കണക്ഷനുകൾക്ക് കണക്റ്റഡ് ലോഡിനെ മാനദണ്ഡമാക്കി ഏകീകൃത നിരക്കുകൾ കൊണ്ടുവരുവാനും, സിംഗിൾ പോയിന്റെ സപ്ലൈക്ക് നൽകുന്നതിനുള്ള ചട്ടങ്ങൾ കൊണ്ടുവരുവാനും നിർദ്ദേശിച്ചിരുന്നു.