ഇലക്ടറൽ ബോണ്ടിനെ വിമർശിക്കുന്നവർ ഖേദിക്കും…
ഇലക്ടറൽ ബോണ്ടിനെ വിമർശിക്കുന്നവർ അധികം വൈകാതെ ഖേദിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്‍റെ സ്രോതസ്സുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കും. 2014 ന് മുമ്പ് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു . ‘ഞാൻ ആണ് ഇലക്ടറൽ ബോണ്ടുകൾ മുന്നോട്ട് വച്ചത്. ഇലക്ടറൽ ബോണ്ടിന് നന്ദി, ഇപ്പോൾ നമുക്ക് ഫണ്ടിന്റെ സ്രോതസ്സ് കണ്ടെത്താണ് സാധിക്കും ‘; എന്നും മോദി പറഞ്ഞു.
2018 ൽ വിജ്ഞാപനം ചെയ്ത ഇലക്ടറൽ ബോണ്ട് ഫെബ്രുവരി 15നാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഏപ്രിൽ മുതൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന വിധി പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തു. വിവിധ തിരഞ്ഞെടുപ്പുകളിലായി ഇലക്ടറൽ ബോണ്ടിൽ ഏറ്റവുമധികം ഫണ്ട് സ്വീകരിച്ചത് ബിജെപിയാണ്.