ഇറാന് മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നു..അതീവ ജാഗ്രതയിൽ ഇസ്രായേൽ…
ഇറാന് മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കാന്‍ യുഎസ് എംബസി ജീവനക്കാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്കി. തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇസ്രയേല്‍ സൈന്യം.ടെഹ്റാനില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ പറയുന്നത്. ലബനനില്‍ ഇസ്രയേല്‍കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.