ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറി..യാത്രികന് ദാരുണാന്ത്യം…
ആലപ്പുഴ ; സ്വകാര്യ ബസിന് അടിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് തക്കേചൊവ്വേലിക്കകത്ത് ലൗജി (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45ന് ചേർത്തല – അരൂക്കുറ്റി റോഡിലാണ് അപകടം ഉണ്ടായത്.റോഡിലെ ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി ബസിന് അടിയിലേക്കു വീണെന്നാണ് പ്രാഥമിക വിവരം. ബസിന്റെ ചക്രങ്ങൾ ലൗജിയുടെ ദേഹത്തു കൂടി കയറിയിറങ്ങി.സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഡ്രൈവറാണ് ലൗജി. പള്ളിപ്പുറം മലബാർ സിമെന്റ്സിലെ ലോഡിങ്ങ് തൊഴിലാളിയുമാണ്. ഭാര്യ: ഷിനിമോൾ. മക്കൾ: ഗൗരി, പരേതനായ അച്ചു.