ഇപ്പോൾ വാങ്ങിയാൽ കൂടുതൽ വാങ്ങാം…ആറ് ദിവസമായി സ്വർണവില താഴേക്ക്..ഇന്നത്തെ വില….
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു.കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞിരിക്കുന്നത്.ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ബുധനാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു.