ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

മാവേലിക്കര : മാവേലിക്കര ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ.എം.എസ്.ഉസ്മാന്‍ സ്മാരക ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ കൊട്ടാരക്കര ബാര്‍ അസോസിയേഷനും വനിത വിഭാഗത്തില്‍ മാവേലിക്കര ബാര്‍ അസോസിയേഷനും ചാമ്പ്യന്മാരായി. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ശ്രീദേവി വി.ജി നിര്‍വ്വഹിച്ചു . ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷനായി. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍ബാബു, കായംകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഡി.സുധാകരന്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.വി സന്തോഷ് കുമാര്‍, പി.പ്രകാശ് മാഞ്ഞാണിയില്‍, സുജിത്ത്.എസ്, സീനിയര്‍ എക്സിക്യൂട്ടീവ് മെമ്പര്‍ രാംജിത്ത്, ബി.റ്റിജുമോന്‍, എസ്.സുജിത്ത്. എസ്.പ്രേംജിത്ത്, പ്രിയ.ആര്‍.കുമാര്‍, ആര്‍.ലേഖ, അനൂപ്.പി.പിള്ള, ശ്രീരൂപ് ഗോവിന്ദ്, ഗാകുല്‍ എം മോഹന്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തിൽ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ടീം റണ്ണേഴ്‌സപ്പ് ആയി. കോഴിക്കോട് ബാര്‍ അസോസിയേഷനിലെ അജ്മല്‍ ടൂര്‍ണമെന്റിന്റെ താരവും ജുറൈജ് മികച്ച ഡിഫന്‍ഡറും കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ ആഷിക് മികച്ച ഗോള്‍കീപ്പറുമായി. വനിത വിഭാഗത്തില്‍ തിരുവല്ല ബാര്‍ അസോസിയേഷന്‍ ടീം റണ്ണേഴ്‌സ് അപ്പായി. മികച്ച താരമായി മാവേലിക്കര ബാര്‍ അസോസിയേഷനിലെ അനന്യ തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button