ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി കമ്പനികള്‍….
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയ ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി കമ്പനികള്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഭൂരിഭാഗം കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. തുടര്‍ച്ചയായി വെള്ളം കയറിയതോടെ ജീവനക്കാര്‍ കൂട്ട അവധി എടുക്കുമെന്ന് പറഞ്ഞതോടെയാണ് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കിയത്.അതേസമയം, കൊച്ചിയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാല്‍ വെള്ളക്കെട്ടുകള്‍ ഒഴിവായി.ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തില്‍ എറണാകുളത്ത് ലഭിച്ചത്. ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശ്ശേരി തൃക്കാക്കര കൊച്ചിന് കോര്‍പ്പറേഷനുകളില്‍ വെള്ളക്കെട്ട് രൂക്ഷം. ജില്ലയില്‍ ഇതുവരെ മൂന്ന് ക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളത്