ഇന്ന് യു ഡി എഫ് ഹർത്താൽ
ഇന്ന് യു ഡി എഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ബഫർ സോൺ, നിർമ്മാണ നിരോധനം, കാർഷികഭൂപ്രശ്നങ്ങൾ, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. മൂലധന നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത ജില്ലയായി ഇടുക്കി മാറിയെന്നും കർഷകർക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.