ഇന്ന് യുഡിഎഫ് ഹർത്താൽ.

ഇന്ന് യുഡിഎഫ് ഹർത്താൽ. വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ആണ് ഇന്ന് യുഡിഎഫ് ഹർത്താൽ. ഡിജിറ്റൽ റീസർവേയിൽ പട്ടയമുള്ള ഭൂമിക്കൊപ്പം അധികമുള്ള ചെറിയ അളവിലുള്ള സ്ഥലം സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തുന്നതിനെതിരെയാണ് ഹർത്താൽ. ഇക്കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് മുൻകാല പ്രാബല്യത്തോടെയല്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. വാത്തിക്കുടി പഞ്ചായത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും ആരോപണമുണ്ട്. മുഴുവൻ കൃഷി ഭൂമിക്കും പട്ടയം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.

Related Articles

Back to top button