ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഗതാഗതക്രമീകണംഏർപ്പെടുത്തും……………

അരൂർ : തുറവൂർ – അരൂർ എലിവേറ്റഡ് ഹൈവേയിലെ പടിഞ്ഞാറേ റോഡ് നിർമാണത്തിനായി ഗതാഗതം ഇന്ന് മുതൽ നി യന്ത്രണം.കിഴക്കുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കി സിങ്കിൾ ട്രാഫിക്കിനായി തുറന്നു കൊടുത്തു.തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട്
ഗതാഗതപ്രശ്നങ്ങൾ കുറയ്ക്കാൻ ആരംഭിച്ച കിഴക്കേ റോഡിൻറെ പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകി.

ഇവിടെ സിംഗിൾ ലൈൻ ട്രാഫിക്ക് ആണ് അനുവദിക്കുക. എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാകുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ആരംഭിക്കും. ഈറോഡിലൂടെയുളള ഗതാഗതം രാത്രിമുതൽ തടയും. വരുന്ന മൂന്നു ദിവസങ്ങൾ അവധി ആയതിനാൽ അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവർത്തികൾ നടത്താനാണ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായത്.പടിഞ്ഞാറുഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നത് മൂലം വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിന് ഇത് സഹായകമാകും. നിലവിൽ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുക.

ആകാശപാതയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് ഗതാഗതം തടയുന്നതോടെ തുറവൂരുനിന്നും അരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പണി പൂർത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിങ്കിൽ ലൈൻ ട്രാഫിക്കായി വടക്കോട്ട് പോകാൻ അനുവദിക്കും. നിലവിൽ അരൂരിൽ നിന്നും തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നേരുത്തേ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂർ അമ്പലം കവലയിൽനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു തന്നെ പോകണം. തെക്ക് നിന്നുവരുന്ന വാഹനങ്ങൾ തുറവൂരിൽനിന്ന് കുമ്പളങ്ങി വഴി തിരിച്ചുവിടുന്നത് റെയിൽവേ ക്രോസ് ഉള്ളതിനാൽ പ്രായോഗികമല്ല എന്ന് കണ്ടതിനാലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.ദീർഘദൂര ഭാരമേറിയ വാഹനങ്ങൾ പരമാവധി ഈ കാലയളവിൽ തുറവൂർ അരൂർ ഹൈവേ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ടെയ്നർ ഉൾപ്പെടെയുള്ള കൊല്ലം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തന്നെ എം സി റോഡ് വഴിതിരിച്ചു വിടുന്നതിന് നടപടി സ്വീകരിക്കും. ആലുവ റൂറൽ എസ്.പിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം ആലപ്പുഴ ജില്ല കളക്ടർ നൽകിയിട്ടുണ്ട്. ഇതല്ലാതെ എത്തുന്ന വലിയ വാഹനങ്ങൾ കുണ്ടന്നുർ ജങ്ഷനിൽ നിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ വഴി എം.സി റോഡിലേക്കോ വൈക്കം വഴിയോ പോകാൻ ക്രമീകരണം ഏർപ്പെടുത്തും. തെക്ക് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കൊല്ലം , കൊട്ടാരക്കര വഴി പരമാവധി പോകുന്നതിന് നിർദ്ദേശം നൽകി. അല്ലാത്ത വാഹനങ്ങൾ അമ്പലപ്പുഴയിൽ നിന്ന് തിരിച്ചുവിടും. ഇതിനായി അമ്പലപ്പുഴയിലും അരൂരും പോലീസ് പെട്രോളിങ്ങ് ഏര്പ്പെടുത്തും.

Related Articles

Back to top button