ഇന്ന് നിർണായക എൽഡിഎഫ് യോഗം..
പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശം തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതു മുന്നണി. രാവിലെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും, വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗവും കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചരണം ആക്കുന്നത് ചർച്ച ചെയ്യും. കെ.കരുണാകരന്റെ മകൾ ബിജെപിയിൽ പോയെങ്കിൽ മറ്റുപലരും അവിടേക്ക് പോകും എന്ന് പ്രചരണം ശക്തിപ്പെടുത്താനാണ് ഇടതുമുന്നണി നീക്കം. മണ്ഡലം കൺവെൻഷനുകളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവ ചർച്ചയാക്കാനാണ് സി.പി.എം തീരുമാനം. ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചരണം വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നു.