ഇന്ന് ഇ.എം.എസ് ജന്മദിനം..സഖാവിൻ്റെ മുടിനാരുപോലും ഈ ബാർബർക്ക് നിധിയാണ്…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് സൈദ്ദാന്തികനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 115-)o ജന്മദിനമാണ് ഇന്ന്. ഇ.എം.എസിന്റെ മരിക്കാത്ത ഓർമകളും, അവശേഷിപ്പുകൾ നിധിയായും സൂക്ഷിക്കുന്ന ഒരു ബാർബറുണ്ട് തലസ്ഥാനത്ത്. 20 വർഷം ഇ.എം.എസിന് തലമുടിവെട്ടിയ തിരുവനന്തപുരം ആര്യനാട് സ്വദേശി മോഹനനാണ് ആ ബാർബർ. 20 വർഷക്കാലവും മോഹനൻ മുടിവെട്ടിന് ഒരു കൂലിയെ വാങ്ങിയിട്ടുള്ളു സഖാവിൽ നിന്ന്. പത്തുരൂപ…!.

ഭൂമിയുടെ അടിമകളെ ഭൂമിയുടെ ഉടമകളാക്കിയ പ്രിയനേതാവ് ഇ.എം.എസിന്റെ ഒരൽപ്പം തലനാരുകൾ അദ്ദേഹത്തിൻ്റെ മരണത്തിനും 8 മാസം മുൻപാണ് മോഹനൻ മുടി വെട്ടിക്കഴിഞ്ഞ് കൈയിലെടുത്തത്.
ഇ.എം.എസിനോടുള്ള ആരാധനയും ബഹുമാനവുമാണ് കാരണമെന്ന് മോഹനൻ. ഇ.എം.എസിൻ്റ മരണശേഷം അദ്ദേഹത്തിൻ്റെ തലമുടി, മുടിവെട്ടുമ്പോൾ പുതപ്പിക്കുന്ന ടവൽ, കത്രിക, ചീർപ്പ് എന്നിവയൊക്കെ സ്വന്തം വീട്ടിൽ ചില്ലുപേടകം സ്ഥാപിച്ച്, അതിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ് മോഹനൻ. ഈ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിന് തിരികൊളുത്തിയതും ഇ.എം.എസ് ആണ്.

എ.കെ.ജി, പിണറായി വിജയൻ, വയലാർ, ജി.ശങ്കരക്കുറുപ്പ്, മമ്മൂട്ടി, മുരളി, ജയറാം തുടങ്ങി ബാർബർ മോഹനന്റെ കത്രിക കയറിയിറങ്ങാത്ത തലകളില്ല. മലയാളിയെ ഏറ്റവും സ്വാധീനിച്ച ഇ.എം.എസ് തന്നെ തൊട്ടുരുമ്മിയ ഓരോ വ്യക്തിയെയും സ്വാധീനിച്ചത് ഓരോ രീതിയിലാണെന്നതിന്റെ ഉദാഹരമാണ് മോഹനൻ.

Related Articles

Back to top button