ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം..ശ്രീനഗറിൽ യോഗാഭ്യാസവുമായി മോദി…

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം.കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകും. ഏഴായിരത്തോളം പേർ പങ്കെടുക്കും.

ശേഷം 1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ജമ്മു കശ്മീരിൽ ഉദ്ഘാടനം ചെയ്യും. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണു മോദി കശ്മീരിലെത്തുന്നത്.

Related Articles

Back to top button