ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു… പ്രചരിക്കുന്നത് വ്യാജ വാർത്ത….
എറണാകുളം: വ്യാജവാർത്തകളിൽ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന നടൻ ഇന്നസെന്റ് മരണപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും യന്ത്രസഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രിയിൽ നിന്നും ഇടവേള ബാബു അറിയിച്ചു. പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ ബുള്ളറ്റിനിലെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.