ഇന്ത്യ-റഷ്യ ധാരണ..റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കും…

പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് റഷ്യ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി- റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ചയിലാണ് തീരുമാനം.തിങ്കളാഴ്ച പുട്ടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടർന്ന് ഇവരെ സൈന്യത്തിൽനിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പുട്ടിൻ അറിയിക്കുകയായിരുന്നു. …

ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യയിലെ സൈന്യത്തിൽ നിർബന്ധിത സേവനനം ചെയ്യേണ്ടി വന്നിരുന്നു.മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് റഷ്യയിൽ കുടുങ്ങിയത്.ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി റഷ്യയിലെത്തിയിരിക്കുന്നത്.രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദർശിക്കും.

Related Articles

Back to top button