ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു….കാരണം…
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫിൽഡിനെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പിച്ചതിനാലും കാനഡ പുറത്തായതിനാലും മത്സരഫലം പ്രസക്തമല്ല. എങ്കിലും അവസരം പ്രതീക്ഷിച്ചിരുന്ന താരങ്ങളും ആരാധകരും നിരാശയിലായി.ഇന്നലെ നടക്കേണ്ടിയിരുന്നു അമേരിക്ക-അയർലൻഡ് മത്സരവും നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ഈ മത്സരവും ഉപേക്ഷിച്ചത്. ഇതോടെ അമേരിക്ക ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലാദ്യമായി സൂപ്പർ എട്ടിൽ കടന്നിരുന്നു. ഒപ്പം പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു