ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പുതിയ സുരക്ഷാ ലേബൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങളടങ്ങിയ സുരക്ഷാ ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിൽ ട്രാക്ക് ആൻഡ് ട്രെയ്സ് സൗകര്യവുമുണ്ടാകും. ഇതിലൂടെ മദ്യ വിതരണ സംവിധാനം പൂർണമായി നിരീക്ഷിക്കാനാകുന്നതിനു പുറമെ ഉപഭോക്താവിന് മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കും. മദ്യ വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കി, നികുതിവെട്ടിപ്പ് അവസാനിപ്പിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സംവിധാനത്തിന്റെ ട്രയൽ റണ്‍ നടക്കുകയാണ്.സി ഡിറ്റാണ് ഹോളോഗ്രാം രൂപകൽപ്പന ചെയ്തത്. മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തിൽ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തിൽ ബവ്റിജസ് കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്, സിഡിറ്റ് റജിസ്ട്രാർ എ.കെ.ജയദേവ് ആനന്ദ് എന്നിവർ ഒപ്പുവെച്ചു. സിഡിറ്റ് ഡയറക്ടർ ജി.ജയരാജും പങ്കെടുത്തു.

Related Articles

Back to top button