ഇന്ത്യയെ ഒതുക്കി ശ്രീലങ്ക…സഞ്ജുവടക്കം മുന്‍നിര നിരാശപ്പെടുത്തി…
ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ് ഇന്നും തിളങ്ങാനായില്ല. നാല് പന്തുകള്‍ നേരിട്ട താരം റണ്‍സെടുക്കാതെ പുറത്തായി.