ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി..സ്ഥിരീകരിച്ചത് നാലുവയസുകാരിക്ക്…

2019ന് ശേഷം രാജ്യത്ത് ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നാലുവയസുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.രോഗം ബാധിച്ച കാര്യം ലോകാരോഗ്യ സംഘടനയാണ് സ്ഥിരീകരിച്ചത്.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കടുത്ത പനി, വയറുവേദന എന്നിവ കാരണം ഫെബ്രുവരിയിലാണ് കുട്ടിയെ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (ഐസിയു) പ്രവേശിപ്പിച്ചത്. രോഗനിര്‍ണയവും ചികിത്സയും നടത്തി മൂന്ന് മാസത്തിന് ശേഷം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗിക്ക് വീട്ടിലും ചുറ്റുപാടുകളിലുമായി കോഴിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.

Related Articles

Back to top button