ഇന്ത്യന്‍ നാവിക സേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായി…

ഇന്ത്യന്‍ നാവിക സേന കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. നാവികന്‍ സാഹില്‍ വര്‍മയെയാണ് കാണാതായത്. ഫെബ്രുവരി 27 മുതലാണ് ഇയാളെ കാണാതായത്.

നിര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു. ‘നാവികസേന കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ് എന്ന് വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തു.
വിശദ അന്വേഷണത്തിന് നാവിക ബോര്‍ഡ് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Back to top button