ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകരുടെ ആവശ്യമില്ലെന്ന് മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍….
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ വിദേശ കോച്ചുമാരുടെ ആവശ്യമില്ലെന്ന് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയും റിക്കി പോണ്ടിങ്ങിനെയും സമീപിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ഥിവിന്‍റെ അഭിപ്രായ പ്രകടനം.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) നിന്ന് ഒരുപാട് പരിശീലകര്‍ ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്. വിദേശ പരിശീലകരുടെ ആവശ്യം ഞാന്‍ കാണുന്നില്ല’, പാര്‍ഥിവ് പറഞ്ഞു.’കഴിവുള്ള ഒരുപാട് പരിശീലകര്‍ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ എ ടീം വിദേശ പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതുകൊണ്ടാണ് ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടാന്‍ കഴിയുന്നത്. അവരെ പരിശീലിപ്പിക്കുന്നത് ഇന്ത്യന്‍ കോച്ചുമാരാണ്. അങ്ങനെയുള്ളപ്പോള്‍ പുറത്തുനിന്ന് പരിശീലകരെ അന്വേഷിക്കേണ്ട കാര്യമില്ല. ചന്ദ്രകാന്ത് പണ്ഡിറ്റ് തന്നെ വലിയ ഉദാഹരണമാണ്’, പാര്‍ഥിവ് വ്യക്തമാക്കി.