ഇനി ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മല്ല.. സർക്കാർ തീരുമാനം ഹൈകോടതി റദ്ദാക്കി..

കൊച്ചി: ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഹൈകോടതി റദ്ദാക്കി. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത്. 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണമാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.

220 അ​ധ്യ​യ​ന​ദി​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത്​ ​ഹൈ​കോ​ട​തി വി​ധി​യാ​ണെ​ന്നും മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നും 220 ദി​വ​സം തി​ക​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, 220 അ​ധ്യ​യ​ന​ദി​നം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി മറുപടി നൽകിയിട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാറിന് ഉചിതമായ തീരുമാനമെടുക്കാം.

യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയാറാക്കിയതാണ് ശനിയാഴ്ച പ്രവൃത്തി ദിനമെന്നാണ് കെ.പി.എസ്.ടി.എ യുടെ ആരോപണം. ഈ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാറിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Back to top button