ഇനി മുതൽ നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട….

നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി.നിര്‍ബന്ധിത പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ വിധി. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.നാല് വര്‍ഷത്തെ നഴ്സിങ് ബിരുദ പഠനത്തില്‍ ആറ് മാസം പരിശീലന കാലയളവാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി. നഴ്സിങ് ബിരുദധാരികള്‍ക്ക് നേരിട്ട് ജോലിയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

Related Articles

Back to top button