ഇനി മണിക്കൂറുകൾ മാത്രം.. 10 കോടിയുടെ ഭാഗ്യശാലി ആര് ?
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സമ്മർ ബമ്പർ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരിസുകളിലായിരുന്നു സമ്മർ ബമ്പർ ലോട്ടറി വിൽപ്പന നടന്നത്. 250 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.കഴിഞ്ഞ വര്‍ഷം S E 222282 എന്ന നമ്പറിനായിരുന്നു സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. ആസാം സ്വദേശിയായ ആൽബർട്ട് ടിഗ ആയിരുന്നു ആ ഭാഗ്യശാലി. പത്ത് കോടിയായിരുന്നു ഒന്നാം സമ്മാനം. സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി ആയിരുന്നു ആൽബർട്ട്. അതേസമയം സമ്മർ ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്ന ഇന്ന് തന്നെ വിഷു ബമ്പർ ടിക്കറ്റും പുറത്തിറക്കും. ആറു സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കുക. 12 കോടി രൂപയാണ് ബിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം നാലുപേർക്കാണ്.