ഇനിയൊരു മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരൻ..കോണ്‍ഗ്രസ് നേതൃത്വത്തിന് രൂക്ഷ വിമർശനവും….

തൃശൂരിലെ കനത്ത തോൽവിക്ക് പിന്നാലെ പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാൻ താൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ലെന്നും, വെറുമൊരു പ്രവർത്തകൻ മാത്രമാണ് ഇനിയെന്നും കെ മുരളീധരൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

‘കേരളത്തിൽ പ്രധാന മുണണികൾക്കൊപ്പം ബിജെപിയുടെയുടെ സാന്നിദ്ധ്യം വർധിച്ചത് കരുതലോടെ കാണണം. ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായ വിള്ളൽ ആണ് ബിജെപിക്ക് നേട്ടമുണ്ടായത്. തൃശൂരിൽ യുഡിഎഫിന്റെ കണക്കു കൂട്ടൽ പാളിപ്പോയി. വ്യക്തിയെയോ നേതാക്കളെയോ കുറ്റപ്പെടുത്തില്ല. ബൂത്തു തല പ്രവർത്തനത്തിൽ യുഡിഎഫ് പരാജയപ്പെട്ടു.താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനായില്ല എന്ന സങ്കടമുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നെങ്കില്‍ കൂടി സങ്കടം ഉണ്ടാകുമായിരുന്നില്ല. ഇനിയൊരു മത്സരത്തിന് ആലോചനയില്ലന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button