ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവരുത്.. നടപടി വേണം…

തൃശൂർ: ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ അശോക് കുമാർ. 2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു.

സംഭവം നടക്കുന്ന ദിവസം അഞ്ചുമണിക്കാണ് ഫോൺ ചാർജിലിട്ടത്. അതിന് ശേഷമാണ് മകൾ ഫോൺ കളിക്കാനായി എടുത്തത്. വെറും നാലോ അഞ്ചോ മിനിറ്റാണ് കളിച്ചത്. എനിക്ക് ദുരന്തം പറ്റി. എന്റെ മകൾ രക്തസാക്ഷിയായി. ഇനിയാർക്കും ഇതു വരരുതെന്നാണ് പറയുന്നത്. സമൂഹം ഇതിനെക്കുറിച്ച് ബോധവാൻമാരാകണമെന്നും അശോക് കുമാർ പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ മോളെയാണ്. എനിക്കുള്ളതെല്ലം നൽകാം എന്റെ മോളെ തിരിച്ചു നൽകുമോ. ഇനി ഒരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.

മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button