ഇത് വിവാഹമോ!!! അതോ..
സമൂഹമാധ്യമങ്ങളിൽ പല വിഡിയോകളും വൈറലാകാറുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ തരംഗമാകുന്നത് വിവാഹ വിഡിയോകളാണ്. എന്നാൽ ഇന്ന് വൈറലായ വിവാഹ വിഡിയോ അൽപം കടന്നുപോയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോഴത്തെ തരംഗം. എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വിഡിയോ. വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പലർക്കും അറിയേണ്ടത് കാരണം തന്നെയാണ്. പക്ഷേ അത് വ്യക്തമല്ല.