ഇത്തവണ ഓണം ലാവിഷാക്കാം..രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും…
ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട് . ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ സംസ്ഥാനത്തിന് ആശ്വാസമായി. ഡിസംബർ വരെ കടമെടുക്കാവുന്ന തുകയാണ് മുൻകൂറായി എടുക്കാൻ അനുവദിക്കുന്നത്.