ഇത്തവണത്തെ വിഷുക്കൈനീട്ടം തപാല്‍ വഴി..ബുക്ക് ചെയ്യാന്‍ അവസരം….
ഇത്തവണയും പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടം തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പത് വരെ കൈനീട്ടം ബുക്ക് ചെയ്യാൻ സാധിക്കും .വിഷുപ്പുലരിയിൽ കൈനീട്ടം പ്രിയപ്പെട്ടവർക്ക് കിട്ടും .രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്യാവുന്നതാണ് .
എന്നാൽ കൈനീട്ടം കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 201, 501, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം .