ഇടുക്കിയിൽ 2 വീടുകൾക്ക് തീയിട്ട് നശിപ്പിച്ചു..പൊലീസ് അന്വേഷണം….
ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു.കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് തീയിട്ടത്.പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു .വീട്ടിൽ സംഭവസമയത്ത് ആരുമുണ്ടായിരുന്നില്ല.അതിനാൽ വൻ അപകടമാണ് ഒഴിവായത്.അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു. അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു.സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.