ഇടവേളകളില്ലാതെ…. ഇടവേള ബാബുവിൻ്റെ ജീവിതകഥ ‘അമ്മ’ യോ​ഗത്തിൽ പ്രകാശനം ചെയ്തു….

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്തു. ‘ഇടവേളകളില്ലാതെ’ എന്നാണ് പുസ്തകത്തിന്റെ പേര്. ‘എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി, മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു.വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സന്നിഹിതരായി.

കാൻ ചാനലിൻ്റെ ചീഫ് എഡിറ്റർ കെ സുരേഷാണ് പുസ്തകം എഴുതിയിരിക്കുന്നത്. ലിപി പബ്ലിക്കേഷനാണ് പ്രസാധകർ. പുസ്തക പ്രകാശനത്തിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button