ഇടയ്ക്കുളം ക്ഷേത്രത്തിലുണ്ട് പുണ്യം ചുരത്തുന്ന ഗോശാല….

തിരുവനന്തപുരം: ഗോക്കളെ കണികണ്ടുണരുന്നത് പുണ്യമായി കരുതുന്ന ഒരു സംസ്ക്കാരമുണ്ട് നമുക്ക്. നാട്ടിൻപുറങ്ങളിൽ നിറയെ ഗോശാലകളുടെ നന്മയുമുണ്ടായിരുന്നു. ഇന്നതൊക്കെ വിസ്മൃതിയിലായി. എന്നാൽ ഭക്തിയുടെയും സമർപ്പണത്തിന്റെയും മികച്ച മാതൃകയായി തലസ്ഥാന നഗരിയിൽ ഇന്നും പുണ്യം ചുരത്തുന്നു, ഇടയ്ക്കുളം ഭഗവതി ക്ഷേത്രത്തിലെ ഗോശാല.

13 വർഷം മുമ്പ് പേരൂർക്കട മണ്ണാമ്മൂല ഇടയ്ക്കുളം ശ്രീ ഭഗവതി ക്ഷേത്രം സെക്രട്ടറി മണ്ണാമ്മൂല സുകുമാരൻ നടയ്ക്കിരുത്തിയ ഒരു പശുവിൽനിന്ന് തുടങ്ങിയതാണ് ഗോശാല. പിന്നിട് അഞ്ച് ഭക്തർ കൂടി പശുക്കളെ ദേവീ സന്നിധിയിൽ നടയ്ക്കിരുത്തി. ഇപ്പോൾ 30 പശുക്കളുള്ള ആധുനിക ഫാമായി ഇത് മാറിയിരിക്കുന്നു.

ക്ഷേത്രത്തിലെ ജീവനക്കാരാണ് ആദ്യം പശുക്കളെ പരിപാലിച്ചിരുന്നത്. പശുക്കളുടെ എണ്ണം കൂടിയപ്പോൾ പുറത്തുനിന്ന് ജീവനക്കാരെ നിയമിച്ചു.
ഗോശാലയുടെ പ്രവർത്തനം ട്രസ്റ്റിന്റെ കീഴിലായതിനാൽ സർക്കാരിലും ക്ഷീരസഹകരണ സംഘങ്ങളിലും നിന്ന്‌ ആനുകൂല്യങ്ങൾ ലഭിക്കാറില്ല. പ്രവർത്തനത്തിന് ആവശ്യമായ പണം ഗോശാലയുടെ ലാഭത്തിലൂടെ ലഭിക്കാറുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പാൽ ഗോശാലയിൽ നിന്നു തന്നെ കറന്നെടുക്കുന്നു. അധികംവരുന്ന പാൽ വിതരണം ചെയ്യുന്നു. കൃഷി ആവശ്യങ്ങൾക്കായി ഗോമൂത്രം, ചാണകം, ചാണകപ്പൊടി എന്നിവ കർഷകസംഘങ്ങൾക്ക് എത്തിച്ചുനൽകുന്നു.

Related Articles

Back to top button