ഇടത് പാളയത്തിൽനിന്നും പുറത്തേക്ക്.. എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍…

താൻ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് കരുതി ആരും കാത്തിരിക്കേണ്ടെന്ന് പി.വി അൻവർ എംഎൽഎ. നിയമസഭയിൽ ഭരണപക്ഷത്തിന് ഒപ്പം ഇരിക്കില്ലെന്നും ഇരിക്കാൻ വേറെയും സ്ഥലമുണ്ടെന്നും അൻവർ വ്യക്തമാക്കി.എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല , ഈ മൂന്ന് അക്ഷരം ജനങ്ങള്‍ എനിക്ക് തന്നതാണ്. ആ പൂതിവെച്ച് ആരും നില്‍ക്കണ്ട. മരിച്ചുവീഴുന്നത് വരെ , ഈ ഒന്നേമുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എംഎല്‍എ ഉണ്ടാവും. അതിന് അടിയില്‍ വെറെ എന്തെങ്കിലും സംഭവിച്ചാല്‍ ഓകെയെന്നും അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലാണ് തന്റെ വിശ്വാസം. ജനം തന്ന എംഎൽഎ പദവി കാലാവധി തീരുവോളം ഉണ്ടാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.’ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികള്‍ അവിടെ വച്ച് തീരുമാനിക്കും. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. കോണ്‍ഗ്രസും സിപിഎമ്മും ലീഗും തമ്മില്‍ നെക്‌സസ് ഉണ്ട്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പറഞ്ഞത് അന്‍വറിനെ പാര്‍ട്ടിയിലേക്ക് എടുക്കില്ല എന്നാണ്. ഇവരെ കണ്ടല്ല ഞാന്‍ നടക്കുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button