ഇങ്ങനെയൊരു ജനനായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
അസുഖബാധിതനായ തന്റെ പിതാവിന്റെ അടുത്തെത്താൻ വിദേശത്തു നിന്ന് തന്നെ നാട്ടിലെത്തിക്കാൻ സുരേഷ് ഗോപി സഹായിച്ചതിനെ കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഇങ്ങനെ ഒരു ജനനായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല.അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളിൽ നിന്ന് വിഭിന്നമാണ് എന്റെ വിശ്വാസങ്ങൾ. എങ്കിലും അദ്ദേഹത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ മനുഷ്യസ്നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികൾ കുറിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത് എന്നും പറഞ്ഞാണ് തൃശൂരുകാരി ജ്യോതിലക്ഷ്മി പോസ്റ്റ് ഇട്ടിരിക്കുന്നത്.വിദേശത്ത് ജോലി ചെയ്തിരുന്ന ഇവർക്ക് കോവിഡ് കാലത്ത് ആശുപത്രിയിൽ കഴിയുന്ന അച്ഛനെ കാണാൻ അവസരം ഒരുക്കിക്കൊടുത്തത് സുരേഷ് ഗോപിയാണെന്ന് ഇവർ പറയുന്നു. ബുദ്ധിമുട്ടുകൾ വിശദീകരിച്ചപ്പോൾ അദ്ദേഹം ഉടനടി ഉണർന്ന് പ്രവർത്തിച്ചു. അതിനാൽ മൂന്നു നാലു ദിവസത്തിനുള്ളിൽ എനിയ്ക്ക് നാട്ടിലേക്ക് പോരാനാവുകയും ചെയ്തു. ഈ ദിവസങ്ങളിലോരോന്നിലും സുരേഷ് ഗോപി എന്ന ആ മനുഷ്യസ്നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടിൽ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നു. ഇത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്…. ജ്യോതിലക്ഷ്മി പോസ്റ്റിൽ കുറിച്ചു.