ആ സന്തോഷവും മാഞ്ഞു..അവന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും കള്ളൻ കൊണ്ടുപോയി…

മോഷണം പോയ സൈക്കിളിന് പകരമായി മന്ത്രി വി ശിവന്‍കുട്ടി അവന്തികയ്ക്ക് സമ്മാനിച്ച പുതിയ സൈക്കിളും കളളൻ കൊണ്ടുപോയി.ആദ്യമായി വാങ്ങിയ സൈക്കിള്‍ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് ഈ മാസം രണ്ടിനായിരുന്നു മന്ത്രി സര്‍പ്രൈസ് ആയി സൈക്കിള്‍ സമ്മാനിച്ചത്. എന്നാല്‍ ആ സന്തോഷം അധിക നാള്‍ നീണ്ടുനിന്നില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സൈക്കിൾ മോഷണം പോയത്.. സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റെയിന്‍കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം പക്ഷെ വ്യക്തമല്ല. താമസം ഒന്നാം നിലയിലായതിനാല്‍ താഴെ കാര്‍ പോര്‍ച്ചിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന് സ്‌കൂട്ടറുകളുമുണ്ടായിരുന്നു എന്നാല്‍ കള്ളന്‍ സൈക്കിള്‍ മാത്രമാണ് കൊണ്ടു പോയത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button