ആ ചിരി മാഞ്ഞു.. പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു…

ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും സജീവ സാന്നിധ്യമായിരുന്നു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്‍ക്കും പരിചിതം.

ജന്മനാ ശരീരത്തിൽ കാണപ്പെട്ട വലിയ മറുക് പ്രഭുലാലിനൊപ്പം വളർന്നപ്പോൾ മുഖത്തിന്റെ പാതിയും കവർന്നെടുത്തു. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളർന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കവർന്നെടുത്തിരുന്നു. മാലിഗ്നന്റ് മെലോമ എന്ന സ്‌കിൻ കാൻസർ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്‌കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.

Related Articles

Back to top button