ആ കുറിപ്പ് വേദനയുണ്ടാക്കി.. സഹോദിമാരുടെ വിദ്യാഭ്യാസ ചെലവും രണ്ട് വർഷത്തെ വെെദ്യുതി ബില്ലും ഏറ്റെടുക്കും രാഹുൽ മാങ്കൂട്ടത്തിൽ…

വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാർക്ക് സഹോദരിമാർ എഴുതിയിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു. ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’, എന്നായിരുന്നു കുറിപ്പിൽ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാർ എഴുതിയിരുന്നത്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ പങ്കുവെച്ച ഈ വെെകാരിക കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ.

കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്‍റെ രണ്ട് വർഷത്തെ വെെദ്യുതി ബില്‍ താന്‍ അടക്കുമെന്നും അറിയിച്ചിരിക്കുകയാണ് രാഹുല്‍. കൂടാതെ കുട്ടികളുടെ മൂന്ന് വർഷത്തെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.

Related Articles

Back to top button