ആർ.എൽ.വി രാമകൃഷ്ണൻെറ മോഹിനിയാട്ടം മാറ്റി…

കലാമണ്ഡലം കൂത്തമ്പലത്തിലെ ആർ.എൽ.വി രാമകൃഷ്ണൻെറ മോഹിനിയാട്ടം ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ ഇന്ന് വെെകീട്ട് 5 നായിരുന്നു മോഹിനിയാട്ടം സംഘടിപ്പിച്ചിരുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. നേരത്തെ നൃത്താവതരണത്തിന് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചത്.

Related Articles

Back to top button