ആസ്ത സ്‌പെഷ്യൽ ട്രെയിനിന് നേരെ കല്ലേറ്…
അയോദ്ധ്യയിൽ നിന്ന് മുംബൈയിലേക്കുള്ള ആസ്ത സ്‌പെഷ്യൽ ട്രെയിനിന് നേരെ കല്ലേറ്. ആർക്കും പരിക്കില്ലെങ്കിലും ഭക്തരിൽ ഇത് പരിഭ്രാന്തി സൃഷ്ടിച്ചു.ലക്നൗവിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മൽഹൗറിൽ വച്ച് വൈകുന്നേരം 6.30നാണ് കല്ലേറുണ്ടായത്. എസ്-4 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്.പോലീസ് എത്തുകയും ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കർശന നടപടി സ്വീകരിക്കുമെന്ന് സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഹിമാൻഷു ശർമ പറഞ്ഞു.