ആശ്വാസം..അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി…

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി . ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് ജാമ്യം അനുവദിച്ചത് .ഇടക്കാല ജാമ്യം നൽകുന്നതിനെ ഇ.ഡി അതിശക്തമായി എതിർത്തിരുന്നു.പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമോ ഭരണഘടനാവകാശമോ നിയമപരമായ അവകാശമോ അല്ലെന്നായിരുന്നു ഇ ഡിയുടെ വാദം.എന്നാൽ ഇ ഡിയുടെ എതിർപ്പിനെ തള്ളിയാണ് ജാമ്യം അനുവദിച്ചത് .കെജരിവാൾ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന .

Related Articles

Back to top button