ആശുപത്രിയിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്തിയയാൾ പിടിയിൽ…
വെള്ളറട:കാരക്കോണം മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച യുവാവിനെ വെള്ളറട പൊലീസ് പിടികൂടി. ധനുവച്ചപുരം കാവുവിള അച്ചു ഭവനിൽ അരവിന്ദാണ് (21) പിടിയിലായത്. എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖ പ്രസിഡന്റ് സുദേവനെ ആക്രമിച്ച കേസിലെ പ്രതിയായ പുല്ലന്തേരി പണ്ടാരത്തറ പുത്തൻവീട്ടിൽ ബിനോയിയാണ് 8ന് പുലർച്ചെ രക്ഷപ്പെട്ടത്.
ഇയാളെ അടുത്തദിവസം തന്നെ പാറശ്ശാല കുളത്തൂർ വീരാലിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു . നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ അരവിന്ദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.