ആശുപത്രിയിൽ ഒന്‍പത് വയസ്സു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 74 കാരൻ പിടിയില്‍…..

വെള്ളറട:കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവിനെ കാണാൻ അമ്മൂമ്മയോടപ്പം എത്തിയ ഒന്‍പത് വയസ്സു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിലായി.പാറശ്ശാല പ്ലാമൂട്ടുക്കട , കുഴിഞ്ഞാൻവിള സ്വദേശിയായ വര്‍ഗ്ഗീസ് (74) നെയാണ് വെള്ളറട പോലീസ് അറസ്റ്റു ചെയ്തത്. ചികിത്സയില്‍ കഴിയുന്ന പിതാവിനോടൊപ്പം ഉണ്ടായിരുന്ന അമ്മൂമ്മ മരുന്ന് വാങ്ങനായി പോയ സമയത്താണ് അടുത്ത വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികൻ കൂട്ടിരിപ്പുകാര്‍ ആഹാരം കഴിക്കുന്ന മുറിയ്ക്ക് സമീപത്ത് നിന്നിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം കാണിച്ചത്.സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ പിതാവിനടുത്താണ് അമ്മൂമ്മയും കൊച്ചുമകളുമെത്തിയത്. രാവിലെ 11.30 മണിയോടെ ഇയാൾ ലൈംഗികാതിക്രമം കാണിക്കുകയും കുഞ്ഞ് ആശുപത്രിയില്‍ നിലവിളിച്ച് ബഹളം വയ്ക്കുകയുമായിരുന്നു.
തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ വെള്ളറട പോലിസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വര്‍ഗ്ഗീസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button