ആശങ്കയായി പനി..സംസ്ഥാനത്ത് ഇന്ന് മരിച്ചത് ആറുപേർ….
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 6 പേർ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഷിഗെല്ല ബാധിച്ചും ഒരോ മരണം റിപ്പോർട്ട് ചെയ്തു. 12,678 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. 145 പേർക്ക് ഡെങ്കിപ്പനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതൽ പനി ബാധിതർ ഉള്ളത് മലപ്പുറത്താണ്. 2,373 പേർക്കാണ് മലപ്പുറം ജില്ലയിൽ പനി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ കഴിഞ്ഞ ദിവസം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.