ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു…ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരെന്ന് ബിഷപ്പ് ജോസഫ് കരിയില്‍…..
കൊച്ചി : ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയില്‍. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇല്യൂമിനാറ്റി പാട്ട് ക്രൈസ്തവിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി മെയ് 20ന് നടന്ന സംവാദ പരിപാടിയിലാണ് വിമര്‍ശനം.ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാവരും ഇല്യൂമിനാറ്റി എന്ന് പറയും. എന്നാല്‍ ഇല്യൂമിനാറ്റി എന്നത് സഭാ വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവന്‍ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാല്‍ ഇല്യൂമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നില്‍ക്കുന്ന സംഘടനയാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.