ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം…
നെയ്യാർഡാം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. കള്ളിക്കാട് ആഴാങ്കൽ മേലെ പുത്തൻവീട്ടിൽ ശ്രീകണ്ഠന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ം രാത്രിയോടുകൂടി വീട്ടിൽ ആളില്ലാത്ത സമയത്ത് കള്ളൻ എത്തി വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തി തുറന്നാണ് വീട്ടിനുള്ളിൽ കയറിയത്. ഇരുപതിനായിരം രൂപയും, ഗ്യാസ് കുറ്റിയും, സ്വർണവും കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.നെയ്യാർ ഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.