ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് പണം കവർന്നു….പൊലീസ് കേസെടുത്തു…
മലയിൻകീഴ്:ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് പണം കവർന്നതായി പരാതി. വിളവൂർക്കൽ പൊറ്റയിൽ കുന്നുവിള സുലോചന ഭവനിൽ സി.എസ്. മനോജിന്റെ വീട്ടിൽ നിന്നാണ് 30000 രൂപ മോഷണം പോയത്. ഒരുനില വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന പണം ആണ് നഷ്ടമായത്. സുരക്ഷ ജീവനക്കാരനായ മനോജ് മാത്രമാണ് വീട്ടിൽ താമസം. വ്യാഴാഴ്ച പഴനിയിൽ പോയിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. മലയിൻകീഴ് പൊലീസ് കേസെടുത്തു.