ആളില്ലാത്ത വീടിൻ്റെ പൂട്ട് തകർത്ത് മോഷണം….. പുതിയ പൂട്ടിട്ട് വീട് പൂട്ടി കള്ളൻ സ്ഥലം വിട്ടു….
പൂട്ടിക്കിടന്ന വീടിന്റെ പൂട്ട് തകർത്ത് മോഷണം. പടിഞ്ഞാറങ്ങാടി ഉറവിൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാർ രണ്ട് മാസമായി വിസിറ്റിങ് വിസയിൽ വിദേശത്തായിരുന്നതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇവർ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട് വൃത്തിയാക്കാൻ എത്തിയ മക്കളാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ പിൻവശത്തെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്.